photo
മൈബിയുടെ ഓണാരവം - 24 മെഗാ നറുക്കെടുപ്പ് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസൈനാർ എമ്മച്ചം കണ്ടി നിർവ്വഹിക്കുന്നു

ബാലുശ്ശേരി : മൈ-ബി ബാലുശ്ശേരിയുടെ ഓണാരവം 2024ന്റെ ഭാഗമായി നടന്ന ബംബർ സമ്മാന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം മാരുതി ആൾട്ടോ കാർ ബാലുശ്ശേരിയിലെ വ്യാപാര സ്ഥാപനമായ മാങ്കോ മാർട്ടിന് ലഭിച്ചു. രണ്ടാം സമ്മാനം രണ്ട് സ്കൂട്ടറുകൾ ബാലുശ്ശേരി പീനട്ട് ബേക്കിനും കാലിക്കറ്റ് ഗ്ലാസ് മാർട്ടിനും ലഭിച്ചു. നറുക്കെടുപ്പ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മാച്ചൻകണ്ടി നിർവഹിച്ചു. മുഹമ്മദ് ഫിസൽ അദ്ധ്യക്ഷത വഹിച്ചു. ഹരീഷ് നന്ദനം, യു.കെ.വിജയൻ,​ പി.ആർ. രഘുത്തമൻ, രവീന്ദ്രകുറുപ്പ് ,ടി.പി ബാബുരാജ് ,കെ.കെ. അഷ്‌റഫ് , നിഖിൽ ബാദുഷ എന്നിവർ പ്രസംഗിച്ചു. പി.കെ.മോഹനൻ സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.