sathi
മാറാട് ആഘോഷ കമ്മറ്റി രൂപീകരണം തിരുവച്ചിറ ക്ഷേത്രം ദേവസ്വം സിക്രട്ടറി ഉണ്ണികൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ : മാറാട് അയ്യപ്പ ഭക്തസംഘം ഡിസം. 13, 14, 15, 16 തിയതികളിൽ നടത്തുന്ന 18-ാമത് മാറാട് അയ്യപ്പൻവിളക്ക് മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. തിരുവച്ചിറ ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്ണൻ.എം .പി ഉദ്ഘാടനം ചെയ്തു. കാട്ടുപറമ്പത്ത് നിഷാദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രബീഷ് മാറാട് സ്വാഗതവും തവനൂർ ഗണേശൻ നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരികൾ: പ്രവാസി വ്യവസായി ശ്രീകുമാർ കോറോത്ത്, (മീനാക്ഷീയം,ഗോവിന്ദപുരം),​ രമേഷ് ആർ.ജി ,(ചെയർമാൻ ആർ.ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്). ഭാരവാഹികൾ: വിഷ്ണു ആർ.ജി ഗ്രൂപ്പ് ( പ്രസിഡന്റ്),​ പ്രബീഷ് മേലത്ത് (സെക്രട്ടറി)​,​ ഷിംജിത്ത് അണ്ടത്തോടത്ത് (ട്രഷറർ)​.