തിരുവങ്ങൂർ: കുനിയിൽ കടവ് ഹരിത സമിതിയുടെ പങ്കാളിത്ത ഗ്രാമ പഠന യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.
ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. പങ്കാളിത്ത ഹരിത സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ബീരാൻകുട്ടി വിശദീകരിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർ ദിവ്യ കെ.എൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ അജ്നഫ്, അശോകൻ കോട്ട്കുനിയിൽ, പി.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു. കുനിയിൽ കടവ് ഹരിത സമിതി സെക്രട്ടറി എൻ.കെ.ഇബ്രായി സ്വാഗതവും സുരേഷ് ബാബു കെ ടി കെ നന്ദിയും പറഞ്ഞു