pravasi
പ്രവാസി ലീഗ് കൺവെൻഷൻ

മേപ്പയ്യൂർ: 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് പ്രവാസി ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഹുസൈൻ കമ്മന ഉദ്ഘാടനം ചെയ്തു. കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മമ്മു ചേരമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. കീപ്പോട്ട് അമ്മത്, അബ്ദുറഹിമാൻ ഇല്ലത്ത്, മുജീബ് കോമത്ത്, ടി.കെ.അബ്ദുറഹിമാൻ, കുട്ട്യാലി കൈതയിൽ, അമ്മത് ഈന്തിയാട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കീപ്പോട്ട് പി മൊയ്തീൻ (പ്രസിഡന്റ്), എം.ടി ഷാഷിം, എം.പി അബ്ദുല്ല, അമ്മത് മരുതിയാട്ട് മീത്തൽ (വൈസ് പ്രസിഡന്റുമാർ), കെ.പി.അബ്ദുസലാം (ജന:സെക്രട്ടറി), യൂസഫ് തസ്കീന, എള്ളായത്തിൽ അസൈനാർ, എം.ടി.കെ അബ്ദുല്ല(ജോ.സെക്രട്ടറിമാർ), വി.സി.അബ്ദുറഹിമാൻ (ട്രഷറർ).