മേപ്പയ്യൂർ: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊരള്ളൂർ കോട്ടുകുന്ന് അങ്കണവാടിയ്ക്ക് 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി.ശിവാനന്ദൻ മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.അബിനിഷ്, എം.പ്രകാശൻ, മെമ്പർമാരായ ടി. രജില, ബിന്ദു പറമ്പടി, എ. ഇന്ദിര , മുൻ പ്രസിഡന്റ് സി.രാധ, സി.കെ.ദിനൂപ്, അഷ്റഫ് വള്ളോട്ട്, വി.ബഷീർ, ടി.ടി.ശങ്കരൻ ,എം.കെ രാഗിഷ് ,രാധിക , പ്രിയ എന്നിവർ പ്രസംഗിച്ചു.