d
റിഥം മേപ്പയൂർ ഒന്നാം വാർഷികാഘോഷം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കെ മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: റിഥം മേപ്പയ്യൂർ ഒന്നാം വാർഷികാഘോഷം ചലച്ചിത്ര നടൻ കെ.കെ.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടിരാജൻ മുഖ്യാതിഥിയായി. മേപ്പയൂർ ബാലൻ അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ എസ്.ഐ കെ.വി സുധീർ ബാബു, ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ ശ്രീദർശ്, ആദ്യകാല ഗായകൻ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ, സംഗീതജ്ഞൻ എം.പി.ശിവാനന്ദൻ എന്നിവരെ ആദരിച്ചു. ഗായകൻ അജയ് ഗോപാൽ, കവി ബൈജു മേപ്പയ്യൂർ, പരിസ്ഥിതി പ്രവർത്തകൻ എൻ. കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. പ്രമുഖ ഗായകർ അണിനിരന്ന ഗാനമേളയും നടന്നു.