മുക്കം: വയനാട് ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് കാരമൂലയിൽ സംഘടിപ്പിച്ച കുടുംബ സംഗമം കെ. കെ. രമ എംഎൽ.എ ഉദ്ഘാടനം ചെയ്തു. ടി.പി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ബൂത്ത് കൺവീനർ മുജീബ് കെ.പി സ്വാഗതം പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, എം.ടി.അഷ്റഫ്, സമാൻ ചാലൂളി, കാരാട്ട് ശ്രീനിവാസൻ, ശാന്താദേവി മൂത്തേടത്ത്, കെ.കോയ, സലാം തേക്കുംകുറ്റി, ടി.കെ.സുധീരൻ, നിഷാദ് വീച്ചി, കൃഷ്ണൻകുട്ടി കാരാട്ട്, റജീന കിഴക്കേയിൽ, പി.സാദിഖലി, റിൻഷ ഷെറിൻ എന്നിവർ പ്രസംഗിച്ചു.