usha

കോഴിക്കോട്: മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പിലാശ്ശേരി ഉഷ ഗോപിനാഥ് (59) പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജ് റോഡ് നടുക്കണ്ടിപ്പറമ്പ് 'ഗോകുലം' വസതിയിൽ നിര്യാതയായി. ഇന്നലെ രാവിലെയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. കഴിഞ്ഞ 27 വർഷമായി പാർട്ടിയുടെ സജീവ പ്രവർത്തകയാണ്. മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായാണ് പാർട്ടിയിൽ സജീവമാകുന്നത്. പിന്നീട് കോൺഗ്രസ് മാങ്കാവ് ബ്ലോക്ക് സെക്രട്ടറി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ പദവികളിലും പ്രവർത്തിച്ചു. ഭർത്താവ് : ഗോപിനാഥ്. പിതാവ് : പരേതനായ കൃഷ്ണൻ നായർ, മാതാവ് : പരേതയായ സരോജിനി അമ്മ സഹോദരൻ : ജയൻ. സംസ്‌ക്കാരം ഇന്ന് രാവിലെ എട്ട് മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.