photo
കെ.എസ്.എസ്. പി.എ. ജില്ലാ ട്രഷറർ വി. ഹരിദാസൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കെ.എസ്.എസ്.പി.എ ബാലുശ്ശേരി മണ്ഡലം വാർഷിക സമ്മേളനം ആശാരികണ്ടി കുമാരൻ നഗറിൽ (കെ പോപ്പ് മിനി ഓഡിറ്റോറിയം ) ജില്ലാ ട്രഷറർ ടി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് വി.ടി.ഉണ്ണി മാധവൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്‌ഥാന കൗൺസിലർ ജയൻ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. ഡോ.അരുൺ അശോക്, ഡോ.ശ്രീലക്ഷ്മി വി.ആർ, ഡോ.കൃഷ്‌ണേന്ദു എന്നിവരെ അനുമോദിച്ചു. എ.കെ.രാധാകൃഷ്ണൻ, വി.സി.ശിവദാസ്, കെ.ഭാസ്കരൻ കിണറുള്ളത്തിൽ, ബാലൻ പാറയ്ക്കൽ, എം.രവീന്ദ്രൻ, യു.കെ.വിജയൻ, ഹരീഷ് നന്ദനം, എം.ടി.മധു, ആലിസ് ഉമ്മൻ, സി.വിശ്വനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.