കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന ആക്രമണ പോരാട്ടങ്ങൾ ഇല്ലാതാവണമെങ്കിൽ പ്രൈമറി വിദ്യാഭ്യാസ വിഷയത്തിൽ ശ്രീനാരായണ ദർശനങ്ങൾ ഉൾപ്പെടുത്തണമെന്ന് ശ്രീനാരായണ മിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. പി.കെ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.സുരേന്ദ്രൻ, പി. കിഷൻചന്ദ്, എം.കെ.ശ്രീഷ്, കെ .എസ്. പ്രമീഷ്‌രാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം. സുരേന്ദ്രൻ (പ്രസി.), പി.കെ. പ്രേംകുമാർ (വൈസ്. പ്രസി.), പി. കിഷൻചന്ദ് (സെക്ര.), എം.കെ. ശ്രീഷ് (ജോ. സെക്ര.), എം.പി. രുക്മിണി (ട്രഷ.).