പയ്യോളി : കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും അയനിക്കാട് "പുര" റസിഡൻസിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് പയ്യോളി നഗരസഭ എട്ടാം വാർഡ് കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം ചെയ്തു . പുര പ്രസിഡന്റ് എൻ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു . ഡോ.ഫാത്തിമത്തുൽ സുഹറ, ഫാത്തിമസിനു , നജില , ശ്രീജിത്ത് , അബ്ദുല്ല എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ജന. സെക്രട്ടറി റഷീദ് പാലേരി സ്വാഗതവും ട്രഷറർ കെ.പി. മോഹൻബാബു നന്ദിയും പറഞ്ഞു. തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യമായി നൽകുമെന്നും കണ്ണട ആവശ്യമായവർക്ക് അമ്പത് ശതമാനം കിഴിവ് നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.