
കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യസഭ അംഗവുമായിരുന്ന ബി.വി അബ്ദുള്ളക്കോയയുടെ സ്മരണാർത്ഥം അബ്ദുള്ളക്കോയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഒമ്പതാമത് പുരസ്കാരം സി.പി ജോണിന്. ഡോ.എം.കെ. മുനീർ എം.എൽ.എ, എം.കെ രാഘവൻ എം.പി, സൈനുൽ ആബിദ് സഫാരി ,ഡോ. എൻ.എ.എം അബ്ദുൽ ഖാദർ ,നവാസ് പൂനൂർ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബർ അവസാനം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.