വടകര: സോഷ്യലിസ്റ്റും ജനതാദൾ നേതാവും ഓർക്കാട്ടേരി അഗ്രികൾച്ചറൽ മാർക്കറ്റിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആരംഭകാല ഡയരക്ടരും വ്യാപാരി വ്യവസായ മുൻ നേതാവുമായിരുന്ന സി.കെ.കുമാരന്റെ നാലാം ചരമവാർഷിക ദിനത്തിൽ ജെ.ഡി.എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഒ.കെ. രാജന്റെ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.കെ.ശശീന്ദ്രൻ അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി നടത്തി. മമ്പള്ളി പ്രേമൻ, വി. സുമിത്ത് ലാൽ, സന്ദീപ് പുതുക്കുടി, ഹരി ദേവ് , എസ്.വി ,ടി പി ബാലൻ, കെ.കെ.ബാലകൃഷ്ണൻ, സി.കെ. കുഞ്ഞിരാമൻ, ഖാലിദ്. കാർത്തികപ്പള്ളി, വലിയാണ്ടി നാണു, തേറ്കണ്ടി രാജൻ, കൃഷ്ണൻ ഏറാമല, ത്യാഗരാജൻ.കെ.പി. എന്നിവർ പ്രസംഗിച്ചു.