കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിനും നാദാപുരം ഏരിയാ സമ്മേളനത്തിനും തുടക്കം. കൊയിലാണ്ടി ഏരിയാ സമ്മേളനം പൂക്കാടിലെ ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പി.വി സത്യനാഥൻ നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. മുതിർന്ന അംഗം പി.വി മാധവൻ പതാക ഉയർത്തി. സി. അശ്വനിദേവ് രക്തസാക്ഷി പ്രമേയവും കെ ഷിജു അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.എം സുഗതൻ, എൽ.ജി ലിജീഷ്, എം നൗഫൽ, പി.വി അനുഷ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. സി അശ്വനി ദേവ് പ്രമേയ കമ്മറ്റി കൺവീനറായും പി സത്യൻ മിനുട്സ് കമ്മിറ്റി കൺവീനറായും ആർ.കെ അനിൽകുമാർ ക്രഡൻഷ്യൽ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ മുഹമ്മദ്, സി ഭാസ്ക്കരൻ, എം മെഹബൂബ്, പി.കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ, കെ.കെ ദിനേശൻ, സി.പി മുസാഫർ അഹമ്മദ് തുടങ്ങിയവരും ജില്ലാ കമ്മിറ്റിയംഗങ്ങളായ പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എം.എൽ.എ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ പി ബാബുരാജ് സ്വാഗതം പറഞ്ഞു. 16 ലോക്കലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ കമ്മറ്റിയംഗങ്ങളുമടക്കം 149 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.
നാദാപുരം: സി.പി.എം. നാദാപുരം ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു. കൊടിമരം രക്തസാക്ഷി സി.കെ ഷിബിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് സി.എച്ച് മോഹനൻ്റെ നേതൃത്വത്തിലും പതാക കെ.പി.ചാത്തുമാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് എ.മോഹൻദാസിൻ്റെ നേതൃത്വത്തിലുമുള്ള ജാഥകൾ നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ ഇരിങ്ങണ്ണൂരിൽ സംഗമിച്ചു. തുടർന്ന് ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയിൽ സീതാറാം യെച്ചൂരി നഗറിൽ എത്തിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.പി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ ടി.കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചാത്തു, കൂടത്താംകണ്ടി സുരേഷ്, എ.മോഹൻ ദാസ്, സി.എച്ച്. മോഹനൻ, ടി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. കൈകൊട്ടികളി മത്സരവും നടന്നു. 16, 17 തിയതികളിൽ ഇരിങ്ങണ്ണൂരിൽ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. 17 ന് വൈകീട്ട് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും.