kunnamangalamnews
കുരുവട്ടൂർ ടി. സി. അബ്ദുറഹിമാന്റെ ഓർമ്മ ദിനത്തിൽ രാജീവ്ജി ചാരിറ്റബിൾ ആൻഡ് സെക്യൂരിറ്റിഅലയ്ഡ് സർവിസ് സൊസൈറ്റി കുരുവട്ടൂർ എ. യു.പി സ്കൂളിന് ഗാന്ധി സാഹിത്യകൃതികൾ നൽകിയപ്പോൾ

കുന്ദമംഗലം: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യവും തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരനുമായിരുന്ന കുരുവട്ടൂർ ടി.സി. അബ്ദുറഹിമാന്റെ ഓർമ്മ ദിനത്തിൽ അനുസ്മരണം നടത്തി. കുരുവട്ടൂർ രാജീവ്ജി ചാരിറ്റബിൾ ആൻഡ് സെക്യൂരിറ്റിഅലയ്ഡ് സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുരുവട്ടൂർ എ. യു.പി സ്കൂളിലാണ് ചടങ്ങ് നടന്നത്. ഇതോടനുബന്ധിച്ച് സ്കൂളിന് ഗാന്ധി സാഹിത്യകൃതികൾ നൽകി. സി.ജെ ജിഷ അദ്ധ്യക്ഷത വഹിച്ചു. പി. ബാവക്കുട്ടിയിൽ നിന്ന് സി എ.അബിൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കെ. കെ.പ്രമോദ് കുമാർ, സി. ടി.ബിനോഷ്,പി.കെ. ജയകൃഷ്ണൻ, സുന്ദരൻ,സുനിൽ പയമ്പ്ര,പി. സത്യൻ, വൈ. എം.ജീന, അഷി. കെ.ദാസ് എന്നിവർ പ്രസംഗിച്ചു.