sndp
ചോറോട് ഈസ്റ്റ് ശാഖ ഗുരുമന്ദിരത്തിലേക്കുള്ള വെങ്കല ഗുരുദേവപ്രതിമ എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രനിൽ നിന്ന് ശാഖ സെക്രട്ടറി പ്രമോദ് ചോറോട് ഏറ്റുവാങ്ങുന്നു

വടകര: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ചോറോട് ഈസ്റ്റ് ശാഖ ഗുരുമന്ദിരത്തിലേക്കുള്ള വെങ്കല ഗുരുദേവപ്രതിമ യൂണിയൻ ഗുരുദേവ മന്ദിരത്തിൽ നിന്ന് സെക്രട്ടറി പി.എം.രവീന്ദ്രനിൽ നിന്ന് ശാഖ സെക്രട്ടറി പ്രമോദ് ചോറോട് ഏറ്റുവാങ്ങി. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ, വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ, പ്രേമാനന്ദ സ്വാമികൾ ശിവഗിരി മഠം, ഡയറക്ടർ ബോർഡ് മെമ്പർമാരായ ചന്ദ്രൻ ചാലിൽ, റഷീദ് കക്കട്ട്, സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര, കൗൺസിലർ ചന്ദ്രൻ കല്ലാച്ചി, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം അനീഷ് കുനിങ്ങാട്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ഷൈനിത്ത് അടുക്കത്ത്, പ്രസിഡന്റ് രജനീഷ് സിദ്ധാന്തപുരം, വനിതാ സംഘം സെക്രട്ടറി ഗീത രാജീവ് എന്നിവർ പങ്കെടുത്തു.