കൊടിയത്തൂർ: സി.പി.ഐ നേതാവും സഹകാരിയും അഖിലേന്ത്യ കിസാൻ സഭ തിരുവമ്പാടി മണ്ഡലം ഭാരവാഹിയുമായിരുന്ന സത്താർ കൊളക്കാടന്റെ ഒന്നാം ചരമാവാർഷിക ദിനത്തോടനുബന്ധിച്ച് ചുള്ളിക്കാപറമ്പിൽ അനുസ്മരണ സമ്മേളനം സഘടിപ്പിച്ചു. സി. പി. ഐ സംസ്ഥാന അസി. സെക്രട്ടറി പി. പി. സുനീർ എം. പി ഉദ്ഘാടനം ചെയ്തു. എം. കെ ഉണ്ണികോയ അദ്ധ്യക്ഷത വഹിച്ചു. ഇ. കെ. വിജയൻ എം.എൽ. എ , ഇ. രമേശ് ബാബു, പി. സുരേഷ് ബാബു, കെ. ഷാജികുമാർ, അബ്ദുള്ള കുമാരനെല്ലൂർ, വി. എ സബാസ്റ്റ്യൻ, വി. കെ അബൂബക്കർ, ഷബീർ ചെറുവാടി, അസീസ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.