photo
സമർപ്പൺ പദ്ധതിയിൽ പരിചരണത്തിൽ ഏർപ്പെട്ട എൻ.എസ്.എസ്. വോളൻ്റിയർമാർ

ഉള്ളിയേരി: കിടപ്പു രോഗികൾക്കും വേദന അനുഭവിക്കുന്നവർക്കും സാന്ത്വനമായി സമർപ്പൺ പദ്ധതിയുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്‌.വോളൻ്റിയർമാർ. ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെയും കമ്യുണിറ്റി ഹെൽത്ത് സെന്ററിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 വോളൻ്റിയർമാർ

560 വീടുകൾ സന്ദർശിച്ച് കിടപ്പ് രോഗികളെ പരിചരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. അജിത നിർവഹിച്ചു. മെഡിക്കൽ ഓഫീസർ വിൻസന്റ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. എം.കെ. പ്രജില കൂട്ടികൾക്ക് പരിശീലനം നൽകി. ടി.കെ മുരളീധരൻ, കെ സുജിത് കുമാർ, പി അനുജ, പ്രോഗ്രാം ഓഫീസർ സി.എം ഹരിപ്രിയ എന്നിവർ നേതൃത്വം നൽകി.