കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തിൽ 3 ന് ആരംഭിച്ച 37-ാമത് ശ്രീമത് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. കെ.പി. രാമചന്ദ്രനായിരുന്നു യജ്ഞാചാര്യൻ. ദിവസേന രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെ നടന്ന സപ്താഹയജ്ഞത്തിൽ നൂറുകണക്കിന് ഭക്തൻമാർ പങ്കെടുത്തു. ക്ഷേത്രയോഗം ഭാരവാഹികളായ പ്രസിഡന്റ് പി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുന്ദർദാസ് പൊറോളി, ജനറൽ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ജോയിന്റ് സെക്രട്ടറി സജീവ് സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ അരുൺകെ. വി, ജഗന്നാഥൻ എം.ഡി, ജങ്കീഷ് കെ. ആർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഷിബുശാന്തിയും സഹ ശാന്തിമാരും യജ്ഞ നടത്തിപ്പിന് സഹായമേകി.