വടകര: ഏറാമല ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോത്തുകുട്ടി വിതരണം ചെയ്തു. നാട്ടിൻ പ്രദേശങ്ങളിലും കൂടുതൽ പോത്ത് കർഷകരുണ്ട് എന്നതും കർഷകർക്ക് ഒരു വരുമാന മാർഗവുമാണ് എന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നാം ഘട്ടത്തിൽ 30 പേർക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജസീല വി.കെ, മെമ്പർമാരായ ടി.എൻ റഫീഖ്, ജി രതീഷ് എന്നിവർ പങ്കെടുത്തു.