നാദാപുരം: ഫ്രണ്ട്സ് വെള്ളൂർ വാട്സ്ആപ്പ് കൂട്ടായ്മയും ഹിയറിങ് പ്ലസ് ഓഡിയോളജി ആൻഡ് സ്പീച് തെറാപ്പി ക്ലിനിക് കുറ്റിയാടിയും സംയുക്തമായി സൗജന്യ കേൾവി പരിശോധന സംസാര വൈകല്യ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളൂരിൽ നടന്ന ക്യാമ്പ് തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ ഉദ്ഘാടനം ചെയ്തു. ദീപക് .ടി സ്വാഗതവും ദീപക് പി.വി. നന്ദിയും പറഞ്ഞു. ഉദയഭാനു സി.പി, സന്തോഷ് കുമാർ വി.ബി, ഷൈജു മുണ്ടക്കൽ, വിഷ്ണു എൻ. എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കായി കേൾവിക്കുറവും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.