രാമനാട്ടുകര: നഗരസഭ 11-ാം ഡിവിഷനിൽ മാരാത്ത് താഴം റോഡിന്റെ തുടക്കത്തിൽ പറമ്പൻ കുഞ്ഞലവി ഹാജി, ഉപ്പ കുഞ്ഞഹമ്മദ് പേരിലും, പൊറ്റയിൽ തറവാടിന്റെ ജംഗ്ഷനിൽ (മിലിറ്ററി സ്ട്രീറ്റ് ) ഭാര്യ കദീസ ഹജ്ജുമ്മയുടെ പേരിലും മക്കൾ സ്ഥാപിച്ച രണ്ട് ലോ-മാസ്റ്റ് ലൈറ്റ് രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായി. പി.കെ അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി ഹംസ കോയ, ടി.പി.ശശിധരൻ , പാച്ചീരി സൈതലവി, പി എം അജ്മൽ, പി കെ .അസീസ്,കെ.പി. നാസർ, പി .അസൻ മാനു, പറമ്പൻ ബഷീർ ,പറമ്പൻ ബാവ പ്രസംഗിച്ചു.