കടലുണ്ടി: വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം സമ്മേളനം വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.സൽവ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.മുഹമ്മദ് ഷജിനാസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ കൗൺസിൽ അംഗം ജംഷീൽ അബൂബക്കർ സംഘടന കാര്യങ്ങൾ വിശദീകരിച്ചു.സെക്രട്ടറി പി.ഇ.അനീസുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.മുഹമ്മദ് സമീർ കണക്കവതരണം നടത്തി. പി.എം നൗഷാദ് സ്വാഗതവും സുഹറാബി ടീച്ചർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ടി. ഹാരിസ് (പ്രസിഡൻ്റ്), പി.ഇ. അനീസുദ്ദീൻ സെക്രട്ടറി, ടി. മുഹമ്മദ് ഷാജിനാസ് (ട്രഷറർ), സുഹറാബി ടീച്ചർ (വൈസ് പ്രസിഡൻ്റ്),പി.എം. നൗഷാദ് (ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.