കോഴിക്കോട്: മെഡി.കോളേജ് മെഡിക്കൽ എഡ്യുക്കേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും "മെഡിട്രെൻഡ്സ് 2024" സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.സജിത് കുമാർ കെ.ജി ഉദ്ഘാടനം ചെയ്തു. ഡോ. സി രവീന്ദ്രൻ, ഡോ. എം.പി ശ്രീജയൻ, ഡോ.സജിത്ത് കുമാർ.ആർ, ഡോ. ലൈല കെ വി തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിക്കൽ എഡ്യുക്കേഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് പ്രവർത്തിച്ച മുൻ പ്രിൻസിപ്പൽ ഡോ.സി.രവീന്ദ്രൻ, എം.ഇ.യു ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ഡോ.ആർ.സജിത് കുമാർ, ഡോ.തോമസ് ചാക്കോ എന്നിവരെ ആദരിച്ചു. മെഡിക്കൽ വിദ്യാർത്ഥികളുടെ ഗവേഷണത്തെ സംബന്ധിച്ചുള്ള ശിൽപശാലയും മെഡിക്കൽ അദ്ധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകളിൽ ശില്പശാലയും നടന്നു.