 
കാവിലുംപാറ: കാവിലുംപാറ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലപഞ്ചായത്ത് രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി.ജി ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി സജി അദ്ധ്യക്ഷത വഹിച്ചു. ബാലസഭ സ്റ്റേറ്റ് ആർ.പി ഷംഞ്ജിത്ത് ക്ലാസെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ വി.കെ. സുരേന്ദ്രൻ , ലെനിഷ സുനിൽ ദത്ത്, ശോഭ കൊരവിൽ. സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ.മോളി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അല്ലി ബാലചന്ദ്രൻ, സി.ഡി.എസ് ബാലസഭ ആർ.പി കെ.ടി സുരേഷ്, സീമ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബാലപഞ്ചായത്ത് സെക്രട്ടറിയായി ദേവനന്ദയെയും, പ്രസിഡന്റായി മുഹമ്മദ് അബാനയും തിരഞ്ഞെടുത്തു.