ഫറോക്ക്: കരുവൻതിരുത്തി - വെസ്റ്റ് നല്ലൂർ കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കുന്നതിന് അടിയന്തര സർവകക്ഷിയോഗം വിളിക്കാനും പദ്ധതിയുമായി ബന്ധപ്പെട്ട വലിയ അറ്റകുറ്റപ്പണികൾക്ക് റിവിഷനിൽ ഫണ്ട് വകയിരുത്താനും ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നേരത്തെ എൽ.ഡി.എഫ് കൗൺസിലർമാർ പദ്ധതിയുമായി ബന്ധപ്പെട്ട നിവേദനം നഗരസഭ ചെയർമാൻ എൻ.സി അബ്ദുൾ റസാഖിന് സമർപ്പിച്ചിരുന്നു. കൗൺസിലർമാരായ പി.ബിജീഷ്, കെ.എം.അഫ്സൽ, പി.ഷീബ, ലിനിഷ.എ, ടി. രജനി, ഷൈനി.കെ ,പി.ദീപിക എന്നിവർ പങ്കെടുത്തു. ഈ പ്രശ്നത്തിൽ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയും സി.പി.എം കരുവൻതിരുത്തി ലോക്കൽ കമ്മിറ്റിയും നിരവധി തവണ പ്രക്ഷോഭം നടത്തിയിരുന്നു.