lockel
രാമനാട്ടുകര ക്ലസ്റ്റർ 2 സംഘടിപ്പിച്ച'മെക്7 സംഗമം 2K24 ' മെക്സൺ ഫൗണ്ടറും ക്യാപ്റ്റനുമായ പി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര: ​ രാമനാട്ടുകരയിലെ ​ മെക്സെവൻ ക്ലസ്റ്റർ 2 സംഘടിപ്പിച്ച 'മെക്സെവൻ സംഗമം 2കെ24 ' ക്യാപ്റ്റനും മെക്സെവൻ ഫൗണ്ടറുമായ പി. സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്​തു. രാമനാട്ടുകര നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.കെ.അബ്ദുൽ ലത്തീഫ് അ​ദ്ധ്യക്ഷത വഹിച്ചു. മെക്സെവൻ ക്ലസ്റ്റർ 2 കൺവീനർ കെ.സുനിൽകുമാർ സ്വാഗതം പറഞ്ഞു. മെക്സെവൻ ഹെഡ് ക്വാർട്ടേഴ്സ് ട്രെയിനർമാരായ എം.എ. സലാം, മുഹമ്മദ് കുട്ടി എന്നിവർ മുഖ്യാതിഥികളായി. കെ മുഹമ്മദ് കോയ, പി രവി, എം.ടി.ഹാരിസ്, പി.സി.കബീർ, എൻ.എസ്.സണ്ണി,​ ലത്തീഫ് ചാലിപ്പറമ്പ്, ഗഫൂർ മാളിരി, സിദ്ധീഖ് വൈദ്യരങ്ങാടി, മുസ്തഫ രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു. സ്കൂൾ കലോത്സവ വേദികളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളുടെ' മഹ്ഫിൽ - എ- മെക്സെവൻ ' അരങ്ങേറി. ​