പയമ്പ്ര: കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിന് പയമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. എം.കെ. രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ശശിധരൻ, ഇ .ശശീന്ദ്രൻ, ടി കെ മീന, എംകെ ലിനി, സ്കൂൾ പ്രിൻസിപ്പൽ വി.ബിനോയ്, എ. സോമശേഖരൻ, മോഹൻദാസ്, പി.ടി.എ പ്രസിഡന്റ് എ.രാജൻ, പി.ബി ഗീത, എം.യൂസഫ് സിദ്ദീഖ്, കെ. പ്രേംരാജ്, ടി.കെ.റിയാസ്, കെ.വി രാഗം എന്നിവർ പ്രസംഗിച്ചു. യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശമറിയിച്ച് വിദ്യാർത്ഥികൾ ക്യാൻവാസിൽ വരച്ച സഡാക്കോ ചിത്രത്തിന്റെ അനാഛാദനവും നടന്നു.