നാദാപുരം: സി.പി.എം നാദാപുരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമ സെമിനാർ സംഘടിപ്പിച്ചു. കല്ലാച്ചി കമ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
'മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സി.പി.എം ഏറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.എസ്.അരുൺകുമാർ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, എ.മോഹൻ ദാസ്, സി.എച്ച്.മോഹൻദാസ്, ടി. അനിൽകുമാർ, കെ. പി.കുമാരൻ, ടി.കെ. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി പി.പി. ചാത്തു സ്വാഗതം പറഞ്ഞു.