
കോഴിക്കോട്: കലാശക്കൊട്ടിനിടെ തിരുവമ്പാടിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കലാശക്കൊട്ട് കഴിഞ്ഞ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും തിരികെ പോയ ശേഷമാണ് സംഭവം. പ്രിയങ്ക ഗാന്ധിയുടെ പരിപാടി കഴിഞ്ഞ് എൽ.ഡി.എഫിന് സ്ഥലം ഒഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിലായിരുന്നു സംഘർഷം. മുപ്പതോളം എൽ.ഡി.എഫ് പ്രവർത്തകർ സ്ഥലത്തെത്തുകയും ഇവരെ പൊലീസ് തടഞ്ഞതോടെ പൊലീസിനെ മറികടക്കാനുള്ള ശ്രമമുണ്ടാകുകയും പ്രവർത്തകർ തമ്മിൽ തർക്കമുണ്ടാവുകയുമായിരുന്നു. ഇവരെ പൊലീസ് പിടിച്ചുമാറ്റി.