ഉള്ളിയേരി: പെൺകുട്ടികൾക്ക് സ്വയം രക്ഷകരായി മാറുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി പാലോറ ഹയർ സെക്കൻഡറി
സ്കൂൾ എൻ.എസ്. എസ് യൂണിറ്റ് നടപ്പിലാക്കുന്ന ആർച്ച പദ്ധതിയ്ക്ക് തുടക്കം. കേരള പൊലീസുമായി ചേർന്നാണ് പെൺകുട്ടികൾക്കും അമ്മമാർക്കും പരിശീലനം നൽകുന്നത്. എൻ. എസ്. എസ് റിജിയണൽ പ്രോഗ്രാം കോ- ഓർഡിനേറ്റർ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.എ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ സി. എം. ഹരിപ്രിയ, വോളന്റിയർമാരായ എൽ.എസ് മൈത്ര, ടി. എ. മാനസ പ്രദീപ് എന്നിവർ പ്രസംഗിച്ചു. പൊലീസ് അസി. സബ് ഇൻപെക്ടർ വി. വി. ഷീജ, സീനിയർ പൊലീസ് ഓഫീസർ കെ. ജി. ജീജ എന്നിവർ നേതൃത്വം നൽകി.