
നാദാപുരം: ചെക്യാട് ആളില്ലാത്ത വീട്ടിൽ വീണ്ടും മോഷണം നടന്നു. ചെക്യാട്ടെ ചാത്തോത്ത് ഇസ്മായിലിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകീട്ട് വീട് തുറന്ന നിലയിൽ കണ്ട അയൽവാസി വിവരമറിയിച്ചതനുസരിച്ച് വീട്ടുകാർ എത്തി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിന്റെ മുൻ വശത്തെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പതിനായിരം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. അകത്തുള്ള അലമാരയുടെയും മേശയുടെയും പൂട്ടുകൾ തകർത്തിട്ടുണ്ട്.വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.