a
കെഎസ്എസ്പിഎ കീഴരിയൂർ മണ്ഡലം സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: പെൻഷനേഴ്സ് അസോസിയേഷൻ കീഴരിയൂർ പഞ്ചായത്ത് സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കുറുമയിൽ അഖിലൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണാലയം ശശീന്ദ്രകുമാർ റിപ്പോർട്ടും ബി.രാഘവൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി
ഒ.എം.രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇ.രാമചന്ദ്രൻ, കെ.എം.വേലായുധൻ, സി.രാധാകൃഷ്ണൻ, ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ കൊളപ്പേരി, സവിത നിരത്തിന്റെ മീത്തൽ, കെ.ജലജ, സുലോചന സിറ്റാഡൽ, സി.സുനീതൻ എന്നിവർ പ്രസംഗിച്ചു.