കോഴിക്കോട്: ഒയിസ്‌ക ഇന്റർനാഷണൽ ഗ്ലോബൽ സമ്മിറ്റ് 16ന് കോഴിക്കോട് നടക്കും. 'പരിസ്ഥിതിയും കാലാവസ്ഥ സുസ്ഥിരതയും' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം കോഴിക്കോട് ഐ.ഐ.എമ്മിൽ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐ.ഐ.എം ഡയറക്ടർ ദേബാശിഷ് ചാറ്റർജി അദ്ധ്യക്ഷത വഹിക്കും. ഒയിസ്‌ക ഇന്റർനാഷണൽ പ്രസിഡന്റ് എറ്റുസ്‌കോ നകാനോ, വൈസ് പ്രസിഡന്റ് യാസുകി നഗൈഷി തുടങ്ങിയവർ പങ്കെടുക്കും. 17ന് വയനാട് വൈത്തിരിയിൽ നിർമ്മിച്ച ഒയിസ്ക വില്ലേജിന്റെ ഉദ്ഘാടനം ഒയിസ്‌ക പ്രസിഡന്റ് എറ്റുസ്‌കോ നകാനോ നിർവഹിക്കും. 18ന് മലബാർ പാലസിൽ ഇന്തോ-ജപ്പാൻ ബിസിനസ് ഫോറം നടക്കും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ജനറൽ എം.അരവിന്ദ ബാബു, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ. ആനന്ദ് മണി, ഫിലിപ്പ് കെ.ആന്റണി, ജയപ്രശാന്ത് ബാബു, പി.വി അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.