മേപ്പയ്യൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് സി.ഡി .എസ് മെഡിക്കൽ ക്യാമ്പും അനീമിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം സുനിൽ അദ്ധ്യക്ഷത വഹിച്ചു. . വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ, വാർഡ് മെമ്പർ സവിത നിരത്തിന്റെ മീത്തൽ, വൈസ് ചെയർ പേഴ്സൺ ശോഭ കാരയിൽ, സഫീറ വി.കെ തുടങ്ങിയവർ പ്രസംഗിച്ചു. കീഴരിയൂർ പി.എച്ച് .സിമെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് ക്ലാസെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ വിധുല വി.എം സ്വാഗതവും സി.ഡി. എസ് ആർ. പി ആതിര .എസ് .ആർ നന്ദിയും പറഞ്ഞു.