img
വടകര ഡയമൻ്റ് ഹെൽത്ത് കെയർ പ്രമേഹരോഗ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി നടന്ന കുട്ടികളുടെ കലാപരിപാടി കെ കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര:ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ഡയമണ്ട് ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ ടൈപ് വൺ ഡയബെറ്റിക് വെൽഫെയർ സൊസൈറ്റി, എയ്ഞ്ചൽസ്, കേരള എമർജൻസി ടീം എന്നിവരുടെ സഹകരണത്തോടെ ടൈപ് വൺ ഡയബെറ്റിക് കുട്ടികൾക്ക് സൗജന്യ പരിശോധനയും ബോധവത്കരണവും ഡയമണ്ട് ഹെൽത്ത് കെയറിൽ നടന്നു. വൈകിട്ട് സാൻഡ് ബാങ്ക്‌സിൽ നടന്ന കുട്ടികളുടെ കലാപരിപാടികൾ കെ.കെ.രമ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ്‌ ഡോ. മുഹമ്മദ്‌ മുല്ലക്കാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ്‌ അഫ്രോസ് ക്ലാസെടുത്തു. ടി.കെ. പ്രഭാകരൻ, ഡോ. സി.ഹമീദ്, അബ്ദുൽ സലാം, കെ.കെ.മുനീർ, പി.പി.രാജൻ, ടി.ആർ.വിജേഷ്, ഷാന വിജേഷ്, കെ.കെ.സജീഷ് എന്നിവർ പ്രസംഗിച്ചു.