d
മേപ്പയ്യൂ‌ർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എടിഎൽ ലാബ് വിദ്യാർഥികൾ സ്വന്തമായി നിർമ്മിച്ച ഡ്രോൺ പറത്തുന്നു

മേപ്പയ്യൂർ: ഇനി മേപ്പയ്യൂർ ഹയർ സെക്കൻ‌ഡറി സ്കൂളും പരിസരവും ഡ്രോൺ നിരീക്ഷിക്കും. സ്കൂളിലെ വിദ്യാർത്ഥികളാണ് സ്വന്തമായി ഡ്രോൺ വികസിപ്പിച്ചത്. പരീക്ഷണാർത്ഥം വിശാല കാമ്പസിനു മീതെ ഡ്രോൺ പല വട്ടം വട്ടമിട്ടു പറന്നു. സ്കൂൾ കെട്ടിടങ്ങൾക്ക് മുകളിലൂടെ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തി കൈമാറി. സ്കൂൾ സ്ഥിതി ചെയ്യുന്ന കൂളിത്തറകുന്നും താഴ്വാരവും ഡ്രോൺ മിഴികൾ ഒപ്പിയെടുത്തു. സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബ്‌ വിദ്യാർത്ഥികളാണ് രണ്ട് ദിവസത്തെ പരിശീലനത്തിലൂടെ ആധുനീക രീതിയിലുള്ള ഡ്രോൺ നിർമ്മിച്ചത്. എ .ടി .എൽ സാങ്കേതിക വിദഗ്ദ്ധൻ ടി.മുസമ്മിൽ വിദ്യാർത്ഥികൾക്ക്‌ പിന്തുണ നൽകി. എ. ടി. എൽ ലാബ് മെന്റർ ടി.കെ.തേജ നേതൃത്വം നൽകി.