photo
x

തിരുവങ്ങൂർ: ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായി നിയമനം ലഭിച്ച റെഡ് ക്രോസിന്റെയും സെന്റ് ജോൺ ആംബുലൻസിന്റെയും ശുശ്രൂഷ പരിശീലകനും എക്സാമിനറുമായ ഡോ. വിഷ്ണു മോഹന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് യാത്രയയപ്പ് നൽകി .

റെഡ് ക്രോസ് കൊയിലാണ്ടി താലൂക്ക് ചെയർമാൻ കെ.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് കോഴിക്കോട് ജില്ല ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി കെ.ദീപു, ട്രഷറർ രഞ്ജീവ് കുറുപ്പ്, കെ.കെ.രാജേന്ദ്രകുമാർ, കെ.കെ.ഫാറൂക്ക് , ടി.കെ.താജുദ്ദീൻ, അബ്ദുറഹ്മാൻ കുട്ടി, ബിജിത് അർ.സി, ഷാജി ഇഡീക്കൽ , ഷാജി .എ .പി, സി.ബാലൻ, സലിം പുല്ലടി എന്നിവർ പ്രസംഗിച്ചു.