fest
സ്‌കൂൾ കലോത്സവം

കല്ലാച്ചി : നാദാപുരം ഉപജില്ലാ സ്‌കൂൾ കലോത്സവം കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. സുരയ്യ, കെ.പി പ്രദീഷ് , ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം. നജ്മ, രജീന്ദ്രൻ കപ്പള്ളി, സി.കെ. നാസർ, എം.സി സുബൈർ, എ. ദിലീപ്കുമാർ, വി.പി. കുഞ്ഞികൃഷ്ണൻ,എം.പി സൂപ്പി, മോഹനൻ പാറക്കടവ്, എം.ടി. ബാലൻ, കെ.ടി.കെ. ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ്, കരിമ്പിൽ വസന്ത, വത്സരാജ് മണലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.