2
ചിത്രം: പുറമേരിയിൽ നടക്കുന്ന ചോമ്പാല ഉപജില്ല കലോത്സവ നഗരിയിൽ എൻ. എസ്.എസ്. യൂണിറ്റ് ലഹരിക്കെതിരെ ഒരുക്കിയ സിഗ്നേച്ചർ ക്യാൻവാസ് കെ.കെ.രമ എം. എൽ.എ. ആദ്യ ഒപ്പ് രേഖപെടുത്തി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചോമ്പാല ഉപജില്ല സ്കൂൾ കലോത്സവ നഗരിയിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒരുക്കിയ സിഗ്നേച്ചർ കാൻവാസ് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി, ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ്, നാദാപുരം എസ്.ഐ സുരേഷ് ബാബു, വാർഡ് മെമ്പർ വിജിഷ, പി.ടി.എ പ്രസിഡന്റ് കെ.കെ. രമേശൻ, പ്രിൻസിപ്പൽ ഇ.കെ. ഹേമലത തമ്പാട്ടി എന്നിവർ ഒപ്പ് രേഖപ്പെടുത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അപർണരാജ്, സ്റ്റുഡന്റ് ലീഡർമാരായ മുഹമ്മദ് സിനാൻ, അദ്വൈത് കൃഷ്ണ, അനുനന്ദന, പാർവണ ബിനോയി എന്നിവർ നേതൃത്വം നൽകി.