kunnamangalamnews
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കുന്ദമംഗലം ബ്ലോക്ക് വാർഷിക ജനറൽ ബോഡിയോഗം ജില്ലാ വൈസ് പ്രസിഡണ്ട് എൻ. സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പന്ത്രണ്ടാമത് പെൻഷൻ കമ്മിഷനെ നിയമിക്കണമെന്നും വിവിധ ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കുന്ദമംഗലം ബ്ലോക്ക് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യുത്‌ലത, എം.കെ. സദാനന്ദൻ, സുരേന്ദ്രൻ പുതിയേടത്ത്, സുബ്രഹ്മണ്യൻ, ധനീഷ്, എം. ബാബുരാജ്, പ്രേമൻ എന്നിവർ പ്രസംഗിച്ചു. സർവകലാശാല പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്യാമയെ അനുമോദിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ ഒ.കെ. ജനാർദ്ദനൻ ആരോഗ്യ ബോധവത്ക്കരണ ക്ലാസെടുത്തു. സ്വാഗതസംഘം ചെയർമാൻ കൽപള്ളി നാരായണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.