ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ ബാലുശ്ശേരി ഏരിയയിലും പനങ്ങാട് കോട്ടൂർ പഞ്ചായത്തുകളിലും കമ്മ്യൂണിസ്റ്റ് - കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ കെ.പി. കുമാരനെ അനുസ്മരിച്ചു. കണ്ണാടിപ്പൊയിൽ അങ്ങാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ പതാക ഉയർത്തി. വീട്ടിൽ ചേർന്ന അനുസ്മരണ യോഗം ഏരിയാ കമ്മിറ്റി അംഗം വി.എം ികുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ കുറുമ്പൊയിൽ, കിനാലൂർ ലോക്കൽ സെക്രട്ടറി എ.സി.ബൈജു, അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ടി.ഷാജു, കാന്തലാട് ലോക്കൽ സെക്രട്ടറി കെ.പി. ദിലീപ് കുമാർ, വി.വി .ബാലൻ നായർ, സി.പി. ബാലൻ എന്നിവർ പ്രസംഗിച്ചു. പി.എൻ. ഭരതൻ സ്വാഗതവും വി.സി. പ്രജിത നന്ദിയും പറഞ്ഞു.