photo
സംയോജിത പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത നിർവ്വഹിക്കുന്നു

ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിലെ കാറ്റുവീഴ്ച ബാധിത പ്രദേശത്തിനായി ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകൾ കൃഷി ഭവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംയോജിത പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 3, 5, 6 വാർഡുകളിലായി പുഴയോട് ചേർന്ന് പ്രദേശത്ത് കാറ്റ് വീഴ്ച രോഗം ബാധിച്ചു നശിച്ച തെങ്ങുകൾ വെട്ടി മാറ്റുന്നതും തെങ്ങിനെ കൂമ്പ് ചീയൽ വരാതിരിക്കാനായി തെങ്ങിൻ തലപ്പിൽ ട്രൈക്കോ കേക്ക് വയ്ക്കുന്നതും പയർ വിത്ത് വിതരണവും ഉൾപ്പെടുത്തിയാണ് പദ്ധതി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചം കണ്ടി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ്. ശുഭശ്രീ പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം വിജേഷ്, വാസു , രജിൽ കുമാർ അസി.കൃഷി ഓഫീസർ ജയരാജൻ എന്നിവർ പ്രസംഗിച്ചു.