 
പയ്യോളി: കേരളകൗമുദിയും ഭക്ഷ്യ സുരക്ഷാവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഷുഗർ ഉപഭോഗ ബോധവത്ക്കരണ സെമിനാർ പയ്യോളി തിക്കോടിയൻ സ്മാരക ഹൈസ്കൂളിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ഇന്ന് നമ്മുടെ സുഹൃത്തുക്കളായി കൂടെ കൂടി നമ്മെ തന്നെ ഇല്ലാതാക്കുന്ന പ്രമേഹം,പ്രഷർ ,കൊളസ്ട്രോൾ എന്നിവയെ അകറ്റി നിർത്താൻ കഴിഞ്ഞാൽ ആരോഗ്യത്തോടെ നമുക്ക് ജീവിക്കാൻ കഴിയുമെന്നും അതിലേക്കായി ഇത്തരം ബോധവത്ക്കരണ പരിപാടികൾ ഉപയുക്തമാവുമെന്നും അവർ പറഞ്ഞു.കോഴിക്കോട് ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ എ.സക്കീർ ഹുസൈൻ മുഖ്യാതിഥിയായി. ടി.എസ്.ജി.വി.എച്ച് .എസ്.എസ് പ്രധാനാദ്ധ്യാപകൻ പി.സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കരോളി പ്രസംഗിച്ചു. കൊയിലാണ്ടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ വിജി വിത്സൺ ക്ലാസെടുത്തു. പയ്യോളിയുടെ ജനകീയ ഡോക്ടർ രാകേഷ് കുമാർ ജാ, പയ്യോളി ചിക്കൻ ഹോട്ടൽ ഉടമ സജീവൻ എന്നിവരെ ആദരിച്ചു. കോഴിക്കോട് ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ എ.സക്കീർ ഹുസൈൻ സ്കൂളുകളിൽ സ്ഥാപിക്കാനുള്ള ഷുഗർ ബോഡുകൾ ടി.എസ്.ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കും അയനിക്കാട് വിദ്യാനികേതൻ സ്കൂളിനും കൈമാറി. കേരളകൗമുദി സർക്കുലേഷൻ മാനേജർ രാജേഷ് സ്വാഗതവും പയ്യോളി ലേഖകൻ സതീഷ് പയ്യോളി നന്ദിയും പറഞ്ഞു.