ചേളന്നൂർ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ചേളന്നൂർ എസ്. എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും ഇരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായി 'ജീവതാളം' എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ.കവിത, മെഡിക്കൽ ഓഫീസർ ബിബിൻ പ്രസാദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നൗഷീർ, സ്‌കൂൾ പ്രിൻസിപ്പൽ ബി.രശ്മി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.കെ പ്രവീഷ്, അദ്ധ്യാപിക ബീന എന്നിവർ പങ്കെടുത്തു.