photo
പെരുവട്ടൂരിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ മൂന്നാമത് അർബൻ ഹെൽത്ത്‌ ആൻഡ് വെൽനസ് സെന്റർ പെരുവട്ടൂരിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ, കെ.ഷിജു, സി.പ്രജില, കെ.എ.ഇന്ദിര, ഇ.കെ.അജിത്, നിജില പറവക്കൊടി, ജിഷ പുതിയേടത്ത്, പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, പി.ചന്ദ്രിക, സി.സുധ, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. വി.വിനോദ്, പി.ചന്ദ്രശേഖരൻ, അരുൺ മണമൽ, വിജയഭാരതി, അൻവർ ഇയ്യഞ്ചേരി, മുരളീധര ഗോപാലൻ, കെ.കെ.നാരായണൻ, നഗരസഭാ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, കെ.ശിവപ്രസാദ്, ടി.കെ.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.