കോഴിക്കോട്: കേരളകൗമുദി കോഴിക്കോട് എക്‌സൈസ് വകുപ്പുമായി സഹകരിച്ച് നടത്തിയ ലഹരി വിമുക്ത ബോധവത്കരണ സെമിനാർ (ബോധപൗർണമി) നടക്കാവ് ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജോ. എക്‌സൈസ് കമ്മിഷണർ ഷാജി.കെ.എസ് മുഖ്യാതിഥിയായി. ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി ഡയറക്ടർ ഡോ.പി.എൻ.സുരേഷ്‌കുമാറിനെ ആദരിച്ചു. ജോ. എക്‌സൈസ് കമ്മിഷണർ ഷാജി.കെ.എസ് കേരളകൗമുദിയുടെ ഉപഹാരം സമ്മാനിച്ചു. വിമുക്തി മിഷൻ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, സെക്യാട്രിക് സോഷ്യൽ വർക്കർ ആരതി ബാലൻ തുടങ്ങിയവർ ക്ലാസെടുത്തു. ഡോ.മാർട്ടിൻ ബെർണാഡ്, വിനീത് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ സ്വാഗതവും ഹോളിക്രോസ്ഇൻസ്റ്റിറ്റ്യൂട്ട് ആന്റി നാർക്കോട്ടിക് സെൽ കോഓർഡിനേറ്റർ വിനീത് മാത്യു നന്ദിയും പറഞ്ഞു. നടക്കാവ് ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് രാവിലെ ഏഴിന് ആരംഭിച്ച വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ മാരത്തോൺ കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈനി ജോർജ് ഫ്ലാഗ് ഒഫ് ചെയ്തു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ബീച്ചിൽ നടന്ന സമാപനം എക്‌സൈസ് സി.ഐ ബിജു.പി.എബ്രഹാം ഉദ്ഘാടനം ചെയ്തു. മാരത്തോണിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് എക്സെെസ് വകുപ്പിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.