മേപ്പയ്യൂർ: മേപ്പയ്യൂർ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിൽ സഹകരണ വാരാഘോഷത്തിന് തുടക്കമായി. പ്രസിഡന്റ് കെ.പി. വേണുഗോപാലൻ പതാക ഉയർത്തി. സെക്രട്ടറി ടി. സജിത്ത് പ്രതിജ്ഞചൊല്ലി കൊടുത്തു. ബിന്ദു പറമ്പാട്ട്, വി.സി. ഹരിദാസൻ ,ബിജു കുനിയിൽ, സി.എം. ബാബു എന്നിവർ പ്രസംഗിച്ചു. മേപ്പയ്യൂർ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷത്തിന് തുടക്കമായി. പ്രസിഡന്റ് ഇ.കെ.മുഹമ്മദ് ബഷീർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് സി. എം ബാബു അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പി.സുധാകരൻ, ആന്തേരി ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. സുധീർ കുമാർ എ സത്യനാഥൻ മനോജ് ചാനത്ത്, കെ. അരുൺ കുമാർ, കൂനിയത്ത് രാജേഷ് എന്നിവർ പ്രസംഗിച്ചു.