 
കുറ്റ്യാടി: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മരുതോങ്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എൽ.പി.യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി അടുക്കത്ത് വെനീസിയ ഓഡിറ്റോറിയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. മരുതോങ്കര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ.പാർത്ഥൻ സമ്മാനദാനം നിർവഹിച്ചു. ഡയരക്ടർമാരായ സനൽ വക്കത്ത്, ജെയിസൺ നെടുമല ,പി.പി.കെ നവാസ്, ക്വിസ് മാസ്റ്റർമരായ കെ.കെ പ്രദ്യുമ്നൻ, കെ.പി.ഗിരീഷ് ബാബു, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു കുരാറ, കോവുമ്മൽ അമ്മത്, ജംഷി അടുക്കത്ത്, വിനോദൻ മറ്റത്ത്, കെ.സി ശ്രീജിത്ത്, കെ.സി ബിനീഷ്, ഷാജു ഫിലിപ്പ്, സുരേഷ്, ഷാനിൽ, വിനീത കൊറ്റോം, മനോജ് പശുക്കടവ്, ജീവൻസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി കെ.സി .പവിത്രൻ സ്വാഗതവും പി.പി.ഷാജി നന്ദിയും പറഞ്ഞു.