jhuyg
സി.പി.എം

കുറ്റ്യാടി: സി.പി.എം കുന്നുമ്മൽ ഏരിയ സമ്മേളനം നവംബർ 23, 24 തീയതികളിലായി കൈവേലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം.സി കുമാരൻ മാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനവും മുൻ കുന്നുമ്മൽ ഏരിയ സെക്രട്ടറി എ.കെ കണ്ണൻ നഗറിൽ പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി

കുന്നുമ്മൽ ഏരിയയിലെ 322 ബ്രാഞ്ച് സമ്മേളനങ്ങളും 17 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചു.

ഇതിനോടനുബന്ധിച്ച് പരിപാടികൾ ആരംഭിച്ചു. ഇന്ന് കായക്കൊടിയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രനും ട്രേഡ് യൂണിയൻ സംഗമം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി) കെ.എം ഗോപിനാഥും ഉദ്ഘാടനം ചെയ്യും. നാളെ പതാകദിനമായി ആചരിക്കും. കുണ്ടുതോട്ടിലെ പാപ്പച്ചൻ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ഏരിയ കമ്മിറ്റി അംഗം എം കെ ശശിയുടെ നേതൃത്വത്തിൽ കൊടിമരവും, അമ്പലകുളങ്ങരയിലെ കെ പി രവീന്ദ്രൻ സ്‌മൃതി മണ്ഡപത്തിൽ നിന്ന് പി നാണുവിൻ്റെ നേതൃത്വത്തിൽ പതാകയും പൊതുസമ്മേളന നഗറിൽ എത്തിക്കും.

18 ന് ദേശാഭിമാനി വിതരണക്കാരുടെ സംഗമം മൊകേരിയിലും 19ന് പോരാളികളുടെ സംഗമം കൈവേലിയിൽ നടക്കും. 20ന് കാർഷിക സെമിനാർ തൊട്ടിൽപ്പാലത്ത് വച്ച് എൽ.ഡി.എഫ് കൺവീനർ പി.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും.

കുനിയപൊയിൽ കുയ്തേരി കുമാരൻ്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് പി.സി ഷൈജുവിൻ്റെ നേതൃത്വത്തിൽ അത്‌ലറ്റുകൾ ദീപശിഖ 23ന് രാവിലെ പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ച് ജ്വലിപ്പിക്കും. 24 ന് കൈവേലിയിൽ പൊതുപ്രകടനം നടക്കും. പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് സംഗീർത്തനയുടെ ചിറക് നാടകവും നടക്കുമെന്നും സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും സംഘാടക സമിതി ചെയർകെ.ടി പവിത്രൻ, കുന്നുമ്മൽ ഏരിയ കമ്മിറ്റി സെക്രട്ടറി കെ.കെ.സുരേഷ്, കൺവീനർ സുധീഷ് എടോനി, ജില്ല കമ്മിറ്റി അംഗം എ.എം റഷീദ്, എന്നിവർ പറഞ്ഞു.

നാ​ദാ​പു​രം​ ​ഏ​രി​യാ​ ​സ​മ്മേ​ള​നം​ ​ഇ​ന്ന്

നാ​ദാ​പു​രം​:​ ​സി.​പി.​എം.​ ​നാ​ദാ​പു​രം​ ​ഏ​രി​യാ​ ​സ​മ്മേ​ള​നം​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​ഇ​രി​ങ്ങ​ണ്ണൂ​രി​ലെ​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ന​ഗ​റി​ൽ​ ​ന​ട​ക്കും.​ ​ഇ​ന്ന് ​രാ​വി​ലെ​ ​സി.​പി.​എം.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​മോ​ഹ​ന​ൻ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 14​ ​ലോ​ക്ക​ലു​ക​ളി​ൽ​ ​നി​ന്നാ​യി​ 136​ ​പ്ര​തി​നി​ധി​ക​ൾ​ 21​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ,​ ​ജി​ല്ലാ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ 165​ ​പേ​ർ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​നാ​ളെ​ ​വൈ​കു​ന്നേ​രം​ ​റെ​ഡ് ​വ​ള​ണ്ടി​യ​ർ​ ​മാ​ർ​ച്ചും​ ​പൊ​തു​ ​പ്ര​ക​ട​ന​വും​ ​ന​ട​ക്കും.​ ​ഇ​രി​ങ്ങ​ണ്ണൂ​രി​ലെ​ ​സീ​താ​റാം​ ​യ​ച്ചൂ​രി​ ​ന​ഗ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​പൊ​തു​ ​സ​മ്മേ​ള​നം​ ​സി.​പി.​എം.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​ ​വി.​ ​ജ​യ​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.